സംസ്ഥാനത്ത് വലിച്ചെറിയിൽ വിരുദ്ധ വാരാചരണത്തിന് തുടക്കം
ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ജനുവരി 1 മുതൽ 7 വരെ സംസ്ഥാനത്ത് വലിച്ചെറിയൽ വിരുദ്ധ വാരം സംഘടിപ്പിക്കുന്നു. തദ്ദേശസ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷൻ, നവകേരളം മിഷൻ, കുടുംബശ്രീ മിഷൻ, കെ. എസ് ഡബ്ല്യൂ. എം. പി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രീയ മാലിന്യ സംസ്കാരണ സംവിധാനത്തിലൂടെ പൊതു നിരത്തിൽ മാലിന്യം വലിച്ചെറിയൽ പ്രതിരോധിക്കുകയാണ് കമ്പയിൻ ലക്ഷ്യം. ഇപ്പോഴും ശരിയായ മാലിന്യ സംസ്‍കരണം…
റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അവസരം
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾ പെടാത്ത മുൻഗണനേ തര (NPS- നീല, NPNS – വെള്ള ) റേഷൻ കാർഡുകൾ മുൻഗണന (PHH- പിങ്ക് ) വിഭാഗത്തിലേക് മാറ്റുന്നതിന് വേണ്ടിയുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 31.12.2024 വരെയാണ് എന്ന് ഡിപ്പാർട്മെന്റ് ഓഫ് സിവിൽ സപ്ലൈസ് & കൺസ്യൂമർ അഫയേഴ്‌സ് കേരള അറിയിച്ചു. ഓൺലൈൻ അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർടൽ വഴിയോ 31.12.2024 (ചൊവ്വാഴ്ച )വൈകീട്ട് 5:00 മണി വരെ…
സമ്പൂർണ മാനസികാരോഗ്യം ഉറപ്പാക്കാൻ കുന്നുകര
മാനസിക വെല്ലുവിളി നീരിടുന്നവർക്ക് സഹായം ലഭ്യമാക്കുന്നതിന് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കുന്നുകര കുടുംബാരോഗ്യകേന്ദ്രത്തിൽ സമ്പൂർണ്ണ മാനസികാരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. കുന്നുകര ഗ്രാമപഞ്ചായത്ത് ശ്രീമതി. സൈന ബാബു ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷനായി. പ്രദേശത്തെ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന രോഗികൾക്ക് ആവിശ്യമായ ചികിത്സ ലഭ്യമാക്കുക, ജനങ്ങൾക്കിടയിൽ മാനസികാരോഗ്യ ബോധവൽക്കരണം നടത്തുക തുടങ്ങിയവയാണ് ക്യാമ്പ് ലക്ഷ്യമിട്ടത്. ചികിത്സയും മരുന്നും പൂർണ്ണമായും സൗജന്യമായാണ് നൽകിയത്.ഉറക്കകുറവ്,അമിത ദേഷ്യം,അമിതഭക്തി, ശരീരം വിറയൽ,ഭയം,അസ്വസ്ഥത, ഉൽകണ്ഠ, അകാരണമായ സംശയം, ഒറ്റയ്ക്ക് ഇരുന്ന്…
വയോജനങ്ങൾക്കായി വിനോദ യാത്ര സംഘടിപ്പിച്ച് താനാളൂർ ഗ്രാമപഞ്ചായത്ത്
താനാളൂർ :ആഹ്ലാദവും ആവേശവും നിറച്ച് ഗ്രാമ പ്രദേശത്തെ വയോജനങ്ങൾക്ക് വിനോദയാത്ര സംഘടിപ്പിച്ച് താനാളൂർ ഗ്രാമപഞ്ചായത്ത്.വയോജകരും സംഘാടകരും ഉൾപ്പെടെ 150 നടുത്ത് ആളുകളാണ് യാത്രയിൽ പങ്കെടുത്തത്.എറണാകുളം ജില്ലയിലെ മറൈൻ ഡ്രൈവ്,ബോട്ട് യാത്ര,ലുലു മാൾ,മെട്രോ ട്രെയിൻ, എയർ പോർട്ട് എന്നിവിടങ്ങളിലാണ് വയോജനങ്ങൾ സന്ദർശനം നടത്തിയത്.ഒന്നിച്ച് ഒരു പകൽ മുഴുവൻ ഒരേ പ്രായക്കാരോടൊപ്പം യാത്ര ചെയ്യാനായതിന്റെ സന്തോഷത്തിലായിരുന്നു താനാളൂർ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾ.പാടിയും, നൃത്തം ചെയ്തും,കളിച്ചും ചിരിച്ചും തങ്ങളുടെ പ്രായത്തെ പരിഗണിക്കാതെ വയോജനങ്ങൾ ഒന്നടങ്കം വിനോദ സായാഹ്നം മധുരിതമാക്കി.പല വിധ തിരക്കുകളുടേയും മാനസിക…
മഞ്ഞ, പിങ്ക് റേഷൻ കാർഡ്: മസ്റ്ററിങ്ഈ മാസം ഒക്ടോബർ 8 വരെ
സംസ്ഥാനത്ത് മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന മഞ്ഞ, പിങ്ക് റേഷൻ കാർഡിൽ അംഗങ്ങളായ മുഴുവൻ പേരുടെയും E-KYC മസ്റ്ററിങ്നടന്നുകൊണ്ടിരിക്കുന്നു . ഈ മാസം ഒക്ടോബർ ഒന്ന് മുതൽ എട്ട് വരെയാണ് മസ്റ്ററിങ് ചെയ്യേണ്ട തിയ്യതി .റേഷൻ കാർഡിൽ പേരുള്ളവരെല്ലാം റേഷൻ കടകളിലെത്തി ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ച് മസ്റ്ററിങ് നടത്തണം .ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയവർ മസ്റ്ററിങ് ചെയ്യേണ്ടതില്ല. മസ്റ്ററിങ്ങിന് വരുന്നവർ തീർച്ചയായും ആധാർകാർഡ്, റേഷൻ കാർഡ് എന്നിവ കൊണ്ട് വരണം .കടകളിൽ…
തരിശ് ഭൂമിയിൽ നൂറുമേനി കൊയ്യാൻ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്
നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് 19 ആം വാർഡിൽ കഴിഞ്ഞ 3 പതിറ്റാണ്ടുകളായി തരിശായി കിടക്കുന്ന 130 ഏക്കർ കൃഷിഭൂമി കൃഷിയിറക്കി. പഞ്ചായത്തിലെ തരിശ് ഭൂമികൾ കൃഷി യോഗ്യമാക്കുകയാണ് ലക്ഷ്യം.തരിശ് ഭൂമികൾ കൃഷി യോഗ്യമാക്കുന്നതിലൂടെ പരിസരങ്ങളിൽ കുടിവെള്ളം ഉറപ്പു വരുത്താനും കാർഷികമേഖല മെച്ചപ്പെടുത്താനും കഴിയും.നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്തും, കൃഷിഭവനും, 19ആം വാർഡിലെ കതിരക്കുറ പാടശേഖര സമിതിയും, കുട്ടനാട് ഹരിത നെൽകർഷക സംഘത്തിന്റെ സഹായത്തോടെ കൃഷിയിറക്കുന്നതിന്റെ ഭാഗമായുള്ള നെൽവിത്ത് വിതക്കുന്നതിന്റെ ഉത്ഘാടനം ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി….
ലോക പോളിയോ ദിനം: പോളിയോ രഹിത ഭാവിയിലേക്ക്
ഒക്ടോബർ 24 ലോക പോളിയോ ദിനമായി ആചരിക്കുന്നു. പോളിയോ എന്ന ഭീകര രോഗത്തെ തുടച്ചുനീക്കാനും പോളിയോ വാക്സിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനുമാണ് ഈ ദിനം.പോളിയോ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്.കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. രോഗം പിടിപെട്ടാൽ കുട്ടികളുടെ ചലന ശക്തി നഷ്ടപ്പെടുക , ഹൃദയ സംബന്ധമായ രോഗം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാം. ചിലപ്പോൾ മരണത്തിന് പോലും ഇത് കാരണമാകും.വാക്സിനേഷൻ പോളിയോ രോഗത്തെ തടയാൻ ഏറ്റവും നല്ല മാർഗമാണ്.പോളിയോ വാക്സിൻ എടുക്കുന്നത്തിലൂടെ കുട്ടികളുടെ ഇമ്മ്യൂണിറ്റി പവർ കൂടുവാനും…
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ ഉജ്ജ്വല തുടക്കം.
2025 മാര്‍ച്ച് 31 ന് മാലിന്യ മുക്ത നവകേരള പ്രഖ്യാപനം നടത്തുന്നതിന്‍റെ മുന്നോടിയായി ആരംഭിച്ച ജനകീയ ക്യാമ്പയിന്‍റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ ദേശീയ പാത 5 കിലോമീറ്ററും എയര്‍പോര്‍ട്ട് VIP റോഡ് 5 കിലോമീറ്ററും പാതയോരങ്ങളില്‍ ഉണ്ടായിരുന്ന 3 ടണ്‍ അജൈവ ജൈവമാലിന്യങ്ങള്‍ നീക്കം ചെയ്ത് ശുചീകരിച്ചു. അത്താണി എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ രാവിലെ 8 മണിക്ക് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .ടി.വി പ്രദീഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ…

